അഷ്ടമംഗലം മഹാദേവക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അഷ്ടമംഗലം മഹാദേവക്ഷേത്രം. ഏറെ പ്രത്യേകതകളുള്ള നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം നാലുകിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽത്തന്നെയുള്ള കാര്യാട്ടുകര ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഇവിടുത്തെ പ്രതിഷ്ഠ രൗദ്രഭാവത്തിലുള്ള അഷ്ടമൂർത്തി സങ്കല്പമാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.
Read article



